ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിൽ തർക്കം; മഹാരാഷ്ട്രയിൽ മദ്യലഹരിയിൽ പിതാവ് മകനെ അടിച്ചുകൊന്നു

  1. Home
  2. National

ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിൽ തർക്കം; മഹാരാഷ്ട്രയിൽ മദ്യലഹരിയിൽ പിതാവ് മകനെ അടിച്ചുകൊന്നു

death


മഹാരാഷ്ട്രയിലെ നാഗ്പുരിൽ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പിതാവ് മകനെ കൊലപ്പെടുത്തി. സൂരജ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവാവിന്റെ പിതാവ് രാംറാവു കാക്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ചയാണ് പിപ്ര ഗ്രാമത്തിൽ വച്ച് കേസിനാസ്പദമായ സംഭവം നടന്നത്. സൂരജ് ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിനെ ചൊല്ലി തർക്കം ഉടലെടുക്കുകയായിരുന്നു. എന്നാൽ മകൻ അനുസരിക്കാതിരുന്നതിനെ തുടർന്ന് കക്ഡെ സ്റ്റീൽ വടികൊണ്ട് അടിക്കുകയായിരുന്നുവെന്ന് ബേല പേലീസ് പറഞ്ഞു. ഇരുവരും മദ്യലഹരിയിലായിരുന്നു.