എഎപി മന്ത്രിയെ തിരുമ്മിയത് ഫിസിയോ അല്ല പോക്സോ കുറ്റവാളി

  1. Home
  2. National

എഎപി മന്ത്രിയെ തിരുമ്മിയത് ഫിസിയോ അല്ല പോക്സോ കുറ്റവാളി

minister


കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന എഎപി മന്ത്രി സത്യേന്ദർ ജയിനിന്റെ കാൽ തിരുമ്മുന്ന വിഡിയോ പുറത്തുവന്ന സംഭവത്തിൽ എഎപിയുടെ വാദങ്ങൾ പൊളിയുന്നു. ചികിത്സയുടെ ഭാഗമായാണ് കാൽ തിരുമ്മിയതെന്നാണ് എഎപി വിശദീകരിച്ചത്. എന്നാൽ പോക്സോ കേസിൽ അറസ്റ്റിലായ ബലാത്സംഗക്കുറ്റം ചുമത്തിയ കുറ്റവാളി റിങ്കുവാണ് മന്ത്രിയുടെ കാൽ തിരുമ്മിയതെന്നാണ് ഒടുവിൽ ജയിൽവൃത്തങ്ങൾ അറിയിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതോടെ കടുത്ത ആരോപണങ്ങളുമായി ബിജെപി വീണ്ടും രംഗത്തെത്തി. ഫിസിയോതെറപ്പിസ്റ്റല്ല മറിച്ച് ബലാത്സംഗവീരനാണ് മന്ത്രിയെ തിരുമ്മുന്നതെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി വക്താവ് ഷെഹസാദ് പൂനവാല പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഉത്തരം പറയണമെന്നും ഫിസിയോതെറപ്പിസ്റ്റുകളെ അപമാനിക്കുകയായിരുന്നുവെന്നും ബിജെപി വ്യക്തമാക്കി. ജയിലിൽ മന്ത്രിക്കു വിഐപി പരിഗണനയില്ലെന്നും നട്ടെല്ലിനേറ്റ പരുക്കുനുള്ള ഫിസിയോതെറപ്പി മാത്രമാണെന്നുമാണ് കഴിഞ്ഞ ദിവസവും കേജ്രിവാൾ പറഞ്ഞത്.