ഭാര്യ രാത്രി വാതിൽ തുറന്നില്ല; ചുമരിൽ പിടിച്ച് വീട്ടിലേക്കുകയറാൻ ശ്രമിച്ച യുവാവ് വീണു മരിച്ചു

  1. Home
  2. National

ഭാര്യ രാത്രി വാതിൽ തുറന്നില്ല; ചുമരിൽ പിടിച്ച് വീട്ടിലേക്കുകയറാൻ ശ്രമിച്ച യുവാവ് വീണു മരിച്ചു

death


രാത്രി ഭാര്യ വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് ചുമരിൽ പിടിച്ച് വീട്ടിലേക്കുകയറാൻ ശ്രമിച്ച യുവാവ് പിടിവിട്ട് വീണു മരിച്ചു. ജൊലാർപേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തിൽ മാർക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി നോക്കുകയായിരുന്ന തെന്നരശു(30) രാത്രി വൈകിയാണ് വീട്ടിലെത്തിയത്. കോളിങ് ബെല്ലടിച്ചെങ്കിലും ഉറക്കത്തിലായിരുന്ന ഭാര്യ കേട്ടില്ല. ഫോൺ ചെയ്തപ്പോൾ എടുത്തതുമില്ല. രണ്ടാം നിലയിലെ വീട്ടിലേക്ക് ചുവരിൽ പിടിച്ചുകയറാൻ ശ്രമിച്ചപ്പോഴാണ് കൈവഴുതി താഴെ വീണത്.

രാത്രിയെപ്പോഴോ ഞെട്ടിയുണർന്ന ഭാര്യ തെന്നരശു എത്തിയില്ലെന്ന് അറിഞ്ഞ് ബന്ധുവിനെ വിളിച്ചു വരുത്തി. തെന്നരശവുവിനെ ഫോൺ ചെയ്തപ്പോൾ താഴെനിന്ന് ബെല്ലടിക്കുന്ന ശബ്ദം കേട്ടു. അപ്പോഴാണ് മുറിവേറ്റുകിടക്കുന്ന ഭർത്താവിനെ കണ്ടത്.