കട്ടത്താടിയും മീശവും വളർത്തി വ്യത്യസ്തയായൊരു പഞ്ചാബുകാരി

  1. Home
  2. National

കട്ടത്താടിയും മീശവും വളർത്തി വ്യത്യസ്തയായൊരു പഞ്ചാബുകാരി

Mandeep Kaur a woman with mustache and beard


പഞ്ചാബ് സ്വദേശിയായ മൻദീപ് കൗറിനെ കാണുമ്പോൾ ആർക്കുമൊന്നും തോന്നില്ല. മീശയും കട്ടത്താടിയുമായി ബുള്ളറ്റും ഓടിച്ചു പോകുന്ന ഈ മൻദീപ് ഒരു പെണ്ണാണെന്ന് പറഞ്ഞാൽ പക്ഷെ എല്ലാവരുമൊന്നു ഞെട്ടും. കാഴ്ച്ചയിൽ ആണാണെന്ന് തോന്നുമെങ്കിലും യാർത്ഥത്തിൽ പെണ്ണാണ്  മൻദീപ് കൗർ. സ്ത്രീകൾ മീശയും താടിയും വെച്ചാൽ പലതും സംഭവിക്കുമെന്നും എന്നാൽ ഇതാണ് തന്റെ സവിശേഷതെയെന്നും ഉറക്കെ പറയുകയാണ് ഈ 34കാരി.

2012 ൽ വിവാഹിതയാകുന്നത്തിനു മുൻപ് വരെ മൻദീപ് കൗറിന്റെ മുഖത്ത് മീശയുടെയോ താടിയുടെയോ ഒരു ലക്ഷണവുമുണ്ടായിരുന്നില്ല. എന്നാൽ വിവാഹത്തിന് ശേഷം കാര്യങ്ങൾ മാറി. മുഖത്ത് രോമങ്ങൾ അസാധാരണമായ രീതിയിൽ വളരാൻ തുടങ്ങിയതോടെ ഭർത്താവിന്റെ സ്വഭാവം മാറി. താടിയും മീശയും വളർന്നതോടെ യുവതിയുമായുള്ള വിവാഹബന്ധത്തിൽനിന്ന് ഭർത്താവ് പിന്മാറി. ഇതോടെ മാനസികമായി തളർന്ന മൻദീപ് ആത്മീയ പാതയിൽ കൂടുതൽ സജീവമായി. സ്ഥലമായി അമൃത്സറിലെ സിഖ് ഗുരുദ്വാര സന്ദർശിക്കാൻ തുടങ്ങി. കുടുംബവും പിന്തുണ നൽകിയതോടെ തന്റെ കരുതാൻ താടിയും മീശയുമെന്ന അവർ മനസിലാക്കാൻ തുടങ്ങി. 

"മീശയും താടിയും കാരണമാണ് എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചത്. എന്നാൽ എനിക്കിപ്പോൾ ഏറ്റവും വിശേഷപ്പെട്ടത് ഇതാണ്. പുരുഷന്മാരെപ്പോലെ താടിയും മീശയും ഇപ്പോൾ നീട്ടിയാണ് നടക്കുന്നത്. ബുള്ളറ്റ് ഓടിക്കാറുള്ളതിനാൽ ആളുകൾ പലപ്പോഴും തന്നെ ആണാണെന്നാണ് കരുതാറുമുണ്ട്." മൻദീപ് പറയുന്നു. 

മൻദീപിനെ പോലെ ഇംഗ്ലണ്ടിലെ സ്ലോഗ് സ്വദേശിയായ ഹർനാം കൗറും ഇത്തരത്തിൽ താടിയും മീശയും വളർത്തിയത് മുൻപ് വാർത്തയായിരുന്നു. സാധാരണ സ്ത്രീകൾക്ക് രോമം വളരാത്ത മുഖം ഉൾപ്പടെയുള്ള ശരീരഭാഗങ്ങൾ രോമാവൃതമാകുന്ന അവസ്ഥ കൊണ്ടാണ് എങ്ങനെ സ്വാഭാവിക്കുന്നത്. ഹർസ്യൂട്ടിസം എന്നറിയപ്പെടുന്ന ഈ അവസ്ഥയ്ക്ക് പ്രധാന കാരണം പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം ആണ്. മുഖക്കുരു, ക്രമരഹിതമായ ആർത്തവം എന്നിവയും ഇതിന്റെ ഫലമായി ഉണ്ടാകാം.