മണിപ്പൂര്‍ കലാപം; സമാധാന പുനഃസ്ഥാപനത്തിന് രാജിക്ക് തയ്യാറെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍

  1. Home
  2. National

മണിപ്പൂര്‍ കലാപം; സമാധാന പുനഃസ്ഥാപനത്തിന് രാജിക്ക് തയ്യാറെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍

CONGRESS


സംസ്ഥാനത്ത് സമാധാന പുനഃസ്ഥാപനത്തിന് ജനങ്ങള്‍ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാജിക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍. സംസ്ഥാനത്തെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജി സന്നദ്ധത അറിയിച്ചത്.

എന്നാല്‍ രാജിവെക്കേണ്ടത് മുഖ്യമന്ത്രി ബിരേന്‍ സിങാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശും രംഗത്തുവന്നു. മണിപ്പൂരില്‍ ആര് ഭരിച്ചാലും നീതി ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായി മണിപ്പൂരിലെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ പോകാന്‍ സമയമില്ല. പ്രധാനമന്ത്രി എന്താണ് ചെയ്യുന്നത് എന്നും ഖാര്‍ഗെ ചോദിച്ചു.

ശനിയാഴ്ച മുതല്‍ സംസ്ഥാനത്തെ അന്തരീക്ഷം കൂടുതല്‍ വഷളായികൊണ്ടിരിക്കുകയാണ്. ജിരിബാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് മെയ്‌തെയ് വിഭാഗക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. പ്രതിഷേധക്കാര്‍ രാഷ്ട്രീയ നേതാക്കളുടെ വസതികള്‍ ആക്രമിച്ചിരുന്നു. ഇതോടെ വെസ്റ്റ് ഇംഫാലില്‍ അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി.