കർണാടകയിലെ മാവോയിസ്റ്റുകൾ ബെംഗളൂരുവിലെ സിദ്ധാരാമയ്യയുടെ ഔദ്യോഗിക വസതിയിലെത്തി കീഴടങ്ങും

  1. Home
  2. National

കർണാടകയിലെ മാവോയിസ്റ്റുകൾ ബെംഗളൂരുവിലെ സിദ്ധാരാമയ്യയുടെ ഔദ്യോഗിക വസതിയിലെത്തി കീഴടങ്ങും

mavoist


 

കർണാടകയിൽ മാവോയിസ്റ്റുകൾ ബെംഗളൂരുവിലെത്തി കീഴടങ്ങും. ബെം​ഗളൂരുവിൽ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഔദ്യോഗിക വസതിയിൽ എത്തിയാവും മാവോയിസ്റ്റുകൾ കീഴടങ്ങുക. കാടിറങ്ങിയ മാവോയിസ്റ്റുകൾ പൊലീസ് അകമ്പടിയോടെ ബെംഗളൂരുവിലേക്ക് തിരിച്ചു. ചിക്കമംഗളൂരു ജില്ലാ കലക്ടർ മീന നാ​ഗരാജ് ഇവരെ അനുഗമിക്കുന്നുണ്ട്.

കർണാടകയിലെ ചിക്കമംഗളൂരുവിൽ വനമേഖലയിൽ താവളമാക്കിയ ആറ് മാവോയിസ്റ്റുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ട‍ർ മീന നാ​ഗരാജിന് മുൻപാകെ കീഴടങ്ങുമെന്ന് നേരത്തെ റിപ്പോ‍ർട്ടുണ്ടായിരുന്നു. മലയാളിയായ ജിഷ ഉൾപ്പടെയുള്ളവരാണ് കീഴടങ്ങാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. കബനി ദളത്തിലെ അംഗങ്ങളായ ലത, സുന്ദരി വനജാക്ഷി, ടി എൻ വസന്ത്, മാരപ്പ എന്നിവരാണ് ജിഷയോടൊപ്പം കീഴടങ്ങുന്നവർ. ഇവരുടെ നേതാവ് വിക്രം ഗൗഡ കഴിഞ്ഞ നവംബറിൽ കർണാടകയിലെ നക്സൽ വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.