ഡൽഹി റസ്റ്ററന്റിൽ വൻ തീപിടിത്തം; 20 പേർ മരിച്ചതായി റിപ്പോർട്ട്

  1. Home
  2. National

ഡൽഹി റസ്റ്ററന്റിൽ വൻ തീപിടിത്തം; 20 പേർ മരിച്ചതായി റിപ്പോർട്ട്

fire      


ഡൽഹിയിലെ റസ്റ്ററന്റിലുണ്ടായ വൻ തീപ്പിടിത്തത്തിൽ മരണസംഖ്യ 20 ആയി ഉയർന്നതായി റിപ്പോർട്ട് .ഔദ്യോഗികമായി 10 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ 20 പേർ മരണപ്പെട്ടതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ഡൽഹി മാളവ്യ നഗറിലെ 'ലെമൺ ഗ്രീൻ റസ്റ്ററന്റി'ലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തിൽ ഒട്ടേറെപേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

രാവിലെ 8.50ഓടെയാണ് തീപിടിത്തം ഉണ്ടായതെന്ന് വിവരം. 9.45ഓടെയാണ് വിവരം ഫയർ സർവീസിന് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് നെഹ്‌റു പ്ലേസ് ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നാലെ കൂടുതൽ ഫയർ യൂണിറ്റുകൾ എത്തി തീ നിയന്ത്രണവിധേയമാക്കി.റസ്റ്ററന്റിനകത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. തീപ്പിടത്തത്തിൽ മരിച്ചവരിൽ മിക്കവരും വിദേശികളാണെന്ന വിവരങ്ങളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.