പശ്ചിമ ബംഗാളിലെ ഹോട്ടലിൽ വൻ തീപിടിത്തം; ഏഴ് തീർഥാടകർ മരിച്ചു
പശ്ചിമ ബംഗാളിലെ ഹോട്ടലിൽ വൻ തീപിടിത്തം. ബിർബും ജില്ലയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഏഴ് തീർഥാടകർ മരിച്ചു. നിരവധി പേർക്ക് സാരമായി പൊള്ളലേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെയാണ് തരാപീഠ് ക്ഷേത്ര നഗരിക്ക് സമീപത്തെ ഹോട്ടലിൽ തീപിടിത്തമുണ്ടായത്. നഗരത്തിലെ പ്രശസ്തമായ കാളിക്ഷേത്രത്തിൽ തീർഥാടനത്തിനെത്തിയവരാണ് മരിച്ചവരിൽ ഏറെയും.
നാലുനില ഹോട്ടലിന്റെ ഏറ്റവും താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. രണ്ട് അഗ്‌നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന് കാരണം വൈദ്യുത ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
