മഥുര പടക്ക മാർക്കറ്റിൽ വൻ തീപിടിത്തം; നിരവധി പേർക്ക് പരിക്ക്, ഏഴ് കടകൾ കത്തിനശിച്ചു

  1. Home
  2. National

മഥുര പടക്ക മാർക്കറ്റിൽ വൻ തീപിടിത്തം; നിരവധി പേർക്ക് പരിക്ക്, ഏഴ് കടകൾ കത്തിനശിച്ചു

madhura


ഉത്തർപ്രദേശിലെ പടക്ക മാർക്കറ്റിൽ വൻ തീപിടിത്തം. ഒമ്പത് പേർക്ക് പരിക്ക്, ഏഴ് കടകൾ കത്തിനശിച്ചു. മഥുര ജില്ലയിലെ ഗോപാൽബാഗ് പ്രദേശത്തെ പടക്ക മാർക്കറ്റിലാണ് അപകടമുണ്ടായത്. 

പടക്കക്കടകളിലൊന്നിൽ തുടങ്ങിയ തീ അതിവേഗം മറ്റ് കടകളിലേക്ക് പടരുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. പൊള്ളലേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മുഴുവൻ കടകൾക്കും ലൈസൻസ് ഉണ്ടായിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) അജയ് കിഷോർ പറഞ്ഞു.