പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം; നാല് കോച്ചുകൾ കത്തിനശിച്ചു, ആളപായമില്ല

  1. Home
  2. National

പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം; നാല് കോച്ചുകൾ കത്തിനശിച്ചു, ആളപായമില്ല

train fire


പഞ്ചാബിലെ ബസന്ത്പുര റെയിൽവേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വൻ തീപിടിത്തം. 12508-ാം നമ്പർ കർമഭൂമി എക്‌സ്പ്രസിന്റെ നാല് കോച്ചുകൾക്കാണ് തീപിടിച്ചത്. ദുരന്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അമൃത്സറിനും ന്യൂ ജയ്പാൽഗുഡിക്കും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനിലാണ് അപകടമുണ്ടായത്. ട്രെയിനിൽ നിന്ന് വലിയ തോതിൽ പുകയും തീയുമുയരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

റെയിൽവേ അധികൃതരും ഫയർഫോഴ്‌സും ചേർന്ന് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.