മുംബൈയില്‍ ഫാക്ടറിയില്‍ വന്‍തീപിടിത്തം; മൂന്ന് നില കെട്ടിടം കത്തിനശിച്ചു

  1. Home
  2. National

മുംബൈയില്‍ ഫാക്ടറിയില്‍ വന്‍തീപിടിത്തം; മൂന്ന് നില കെട്ടിടം കത്തിനശിച്ചു

mumbai


മുംബൈയില്‍ ഫാക്ടറിയില്‍ തീപിടിത്തം. ഭിവണ്ടിയിലെ ഡയപ്പര്‍ നിര്‍മാണ ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ തീയണച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്ന് തന്നെ തീ ഉയരുന്നത് കാണാമായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് വിഭാഗമാണ് തീയണച്ചത്. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.