ബംഗ്ലാദേശിൽ അഞ്ചാംപനി വ്യാപനം രൂക്ഷം; മരണം 1,196 ആയി
ബംഗ്ലാദേശിൽ അഞ്ചാംപനി (മീസിൽസ്) രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗലക്ഷണങ്ങളോടെ ഏഴ് കുട്ടികൾ കൂടി മരിച്ചതോടെ നിലവിലെ രോഗവ്യാപനത്തിൽ ആകെ മരണസംഖ്യ 1,196 ആയി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിനെ ഉദ്ധരിച്ച് ധാക്ക ട്രിബ്യൂണാണ് റിപ്പോർട്ട് ചെയ്തത്.ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം പുതിയ മരണങ്ങൾ അഞ്ചാംപനി സംശയത്തിലുള്ളവയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ അഞ്ചാംപനി സംശയത്തിലുള്ള ആകെ മരണം 1,092 ആയി. സ്ഥിരീകരിച്ച മരണങ്ങൾ 104 ആണ്.
