ബംഗ്ലാദേശില്‍ കാമുകിയെ കൊന്ന് 35 കഷ്ണങ്ങളാക്കി; കാമുകന്‍ അറസ്റ്റ്

  1. Home
  2. National

ബംഗ്ലാദേശില്‍ കാമുകിയെ കൊന്ന് 35 കഷ്ണങ്ങളാക്കി; കാമുകന്‍ അറസ്റ്റ്

murder


 

ബംഗ്ലാദേശില്‍ കാമുകിയെ കൊന്ന് 35 കഷ്ണങ്ങളാക്കി കാമുകന്‍. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് അബുബക്കര്‍ എന്ന യുവാവ് കവിതാ റാണിയെന്ന കാമുകിയെ കൊലപ്പെടുത്തിയത്. നവംബര്‍ 6ന് യുവാവ് ജോലിക്ക് എത്താത്തിനേ തുടര്‍ന്ന് തൊഴിലുടമ യുവാവിനെ തിരക്കി ആളയ്ക്കുകയായിരുന്നു. എന്നാല്‍ വാടക വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ വീട്ടുടമസ്ഥന്‍ പൊലീസിനെ വിളിക്കുകയായിരുന്നു.

പൊലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് തലയില്ലാത്ത സ്ത്രീയുടെ മൃതദേഹം ബോക്സില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തല മറ്റൊരു പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പോളിത്തീന്‍ കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. എന്നാല്‍ കൊല്ലപ്പെട്ട വനിതയുടെ കൈകള്‍ കാണാനില്ലായിരുന്നു. കവിതാ റാണിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിയുകയായിരുന്നു. നവംബര്‍ 7നാണ് പൊലീസ് അബുബക്കറിനെ പിടികൂടിയത്.

പങ്കാളി സപ്നയ്ക്കൊപ്പം കഴിയുകയായിരുന്നു ഇയാള്‍. ഗോബര്‍ചാക്കയിലെ വീട്ടില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇവര്‍. അതിനിടയിലാണ് കവിതയുമായി യുവാവ് അടുക്കുന്നത്. സപ്ന സ്ഥലത്ത് ഇല്ലാതിരുന്ന ദിവസം കവിതയെ യുവാവ് വീട്ടിലേക്ക് വിളിക്കുകയായിരുന്നു. വീട്ടിലെത്തിയ കവിത യുവാവിന് മറ്റൊരു ബന്ധമുണ്ടെന്ന് മനസിലാക്കിയതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയിലാണ് യുവാവ് കവിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

പിന്നാലെ ശരീരം വെട്ടി മുറിച്ച് 35 കഷ്ണങ്ങളാക്കി. പലയിടങ്ങളിലായി കളയാനായിരുന്നു യുവാവിന്‍റെ പദ്ധതി. എന്നാല്‍ പോളിത്തീനില്‍ പൊതിഞ്ഞ് കൈകള്‍ മാത്രം കളയാനാണ് ഇയാള്‍ക്ക് സാധിച്ചത്. അതിനിടയിലാണ് റാപിഡ് ആക്ഷന്‍ ഫോഴ്സ്  ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം സമാനമായ മറ്റൊരു സംഭവത്തില്‍ ദില്ലിയില്‍ പങ്കാളിയായ യുവതിയെ കൊലപ്പെടുത്ത് കഷ്ണങ്ങളാക്കി വനപ്രദേശത്ത് ഉപേക്ഷിച്ച യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ശ്രദ്ധ എന്ന യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.