മെസി സ്റ്റേഡിയത്തിൽ ചെലവഴിച്ചത് 20 മിനിറ്റ് മാത്രം; രോഷാകുലരായി ആരാധകർ, കസേരകളും കുപ്പികളും വലിച്ചെറിഞ്ഞു

  1. Home
  2. National

മെസി സ്റ്റേഡിയത്തിൽ ചെലവഴിച്ചത് 20 മിനിറ്റ് മാത്രം; രോഷാകുലരായി ആരാധകർ, കസേരകളും കുപ്പികളും വലിച്ചെറിഞ്ഞു

messi


ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലെത്തി. മിയാമിയിൽ നിന്ന് ദുബായ് വഴിയാണ് താരം വെള്ളിയാഴ്ച അർദ്ധരാത്രിയോടെ കൊൽക്കത്തയിൽ വിമാനമിറങ്ങിയത്. ഇന്റർ മയാമിയിലെ മെസിയുടെ സഹതാരങ്ങളായ സുവാരസും റോഡ്രിഗോ ഡി പോളും അദ്ദേഹത്തിനൊപ്പമുണ്ട്.

മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിൽ കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലെ വിവിധ പരിപാടികളിൽ മെസി പങ്കെടുക്കും. കൊൽക്കത്തയിലെ പരിപാടികൾക്ക് ശനിയാഴ്ച തുടക്കമായപ്പോൾ, താരത്തെ ഒരു നോക്ക് കാണാൻ നിരവധിപേരാണ് സ്റ്റേഡിയത്തിൽ ഒത്തുകൂടിയത്. എന്നാൽ, സ്റ്റേഡിയത്തിൽ നിന്നും മെസി വളരെ വേഗത്തിൽ മടങ്ങിയത് ആരാധകർക്കിടയിൽ വലിയ രോഷത്തിന് കാരണമായി. താരത്തെ കാണാൻ ₹3,800 മുതൽ ₹11,800 വരെ നൽകിയ പലരും, അദ്ദേഹം വെറും 20 മിനിറ്റ് മാത്രമേ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നുള്ളൂ എന്നതിനെ തുടർന്ന് പ്രതിഷേധിച്ചു.

ആരാധകർ പ്രതിഷേധ സൂചകമായി കസേരകൾ മുതൽ കുപ്പികൾ വരെ സ്റ്റേഡിയത്തിലേക്ക് വലിച്ചെറിഞ്ഞു. "നേതാക്കളും മന്ത്രിമാരും അദ്ദേഹത്തെ വളഞ്ഞു. അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. അദ്ദേഹം ഒരു കിക്കോ പെനാൽറ്റിയോ പോലും എടുത്തില്ല. ഞങ്ങളുടെ പണവും സമയവും പാഴായി. ഞങ്ങൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല," ഒരു ആരാധകൻ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.