കുഴിബോംബ് സ്ഫോടനം; ജമ്മു കശ്മീരിൽ സൈനികന് വീരമൃത്യു

  1. Home
  2. National

കുഴിബോംബ് സ്ഫോടനം; ജമ്മു കശ്മീരിൽ സൈനികന് വീരമൃത്യു

jammu and kashmir


ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ കുഴിബോംബ് സ്ഫോടനത്തിൽ കരസേനാഗം വീരമൃത്യു വരിച്ചു. ത്രെഗാമിലുള്ള പുത്താഹ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സ്ഫോടനമുണ്ടായത്. ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രിയിലെ അംഗമായ ഹവിൽദാർ സുബൈർ ആണ് വീരമൃത്യു വരിച്ചത്. സ്ഫോടനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുബൈറിനെ ഉടൻതന്നെ ദ്രഗ്‌മുള്ളയിലെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. അതേസമയം, ജമ്മു കശ്മീരിലെ ഉധംപുർ ജില്ലയിൽ തിങ്കളാഴ്ച സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. മജാൽത്ത മേഖലയിലെ സോവം എന്ന ഗ്രാമത്തിൽ ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ളവരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സൈന്യം നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരർ വെടിയുതിർത്തത്. ഏറ്റുമുട്ടലിൽ ഒരു ഭീകരന് പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.