ബിജെപിയുടെ ഭരണത്തിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു; കന്യാസ്ത്രീകളുടെ അറസ്റ്റിനെ അപലപിച്ച് പ്രിയങ്ക ഗാന്ധ

  1. Home
  2. National

ബിജെപിയുടെ ഭരണത്തിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു; കന്യാസ്ത്രീകളുടെ അറസ്റ്റിനെ അപലപിച്ച് പ്രിയങ്ക ഗാന്ധ

Priyanka Gandhi


ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്തതിനെ അപലപിച്ച് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയെ ശക്തമായ അപലപിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിജെപിയുടെ ഭരണത്തിൽ ന്യൂനപക്ഷങ്ങൾ നിരന്തരം വേട്ടയാടപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു എന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഡിലെ ദുർഗിൽ വെച്ച് മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്