ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിഷ്‌കൊവ ലോകസുന്ദരി

  1. Home
  2. National

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിഷ്‌കൊവ ലോകസുന്ദരി

miss-world


ലോകസൗന്ദര്യ കിരീടം നേടി മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റ്യാന പിസ്‌കോവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 112 സുന്ദരിമാരെ പിന്നിലാക്കിയാണ് മിസ് ചെക്ക് റിപ്പബ്ലിക്ക് കിരീടം ചൂടിയത്. മുംബൈയിൽ നടന്ന ഫൈനലിൽ കഴിഞ്ഞ തവണ മിസ് വേൾഡായ കരോലിന ബിലാവ്സ്‌ക ക്രിസ്റ്റ്യാനയെ കിരീടമണിയിച്ചു. ക്രിസ്റ്റ്യാനയ്ക്കൊപ്പം മിസ് ബോട്സ്വാന, മിസ് ട്രിനിഡാഡ് ആന്റ് ടൊബാഗോ, മിസ് ലെബനൻ എന്നിവരാണ് അവസാന നാലിലെത്തിയത്. രണ്ടാം സ്ഥാനം മിസ് ബോട്സ്വാന ലെസെഗോ ചോംബോ സ്വന്തമാക്കി. മിസ് ലെബനൻ യാസ്മിൻ സൈതൗണിനാണ് മൂന്നാം സ്ഥാനം. മിസ് ഇന്ത്യ സിനി ഷെട്ടിക്ക് അവസാന എട്ടിൽ ഇടം നേടാൻ മാത്രമേ കഴിഞ്ഞുള്ളു.

28 വർഷങ്ങൾക്ക് ശേഷമാണ് മിസ് വേൾഡ് മത്സരം ഇന്ത്യയിൽ നടക്കുന്നത്. 1996ൽ ബെംഗളൂരുവിലാണ് ഇതിന് മുമ്പ് ഇന്ത്യയിൽ മിസ് വേൾഡ് മത്സരം നടന്നത്.