സമാധാന നൊബേൽ; നരേന്ദ്രമോദി പരിഗണനയിലെന്ന് നൊബേൽ കമ്മിറ്റി ഉപാധ്യക്ഷൻ

  1. Home
  2. National

സമാധാന നൊബേൽ; നരേന്ദ്രമോദി പരിഗണനയിലെന്ന് നൊബേൽ കമ്മിറ്റി ഉപാധ്യക്ഷൻ

MODI


പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നൊബേൽ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡർ അസ്‌ലേ തോജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. മോദിയുടെ ഭരണനയങ്ങൾ രാജ്യത്തെ സമ്പന്നവും ശക്തവുമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മോദി വളരെ വിശ്വസ്തനായ നേതാവാണ്. അദ്ദേഹത്തിന് യുദ്ധങ്ങൾ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാൻ സാധിക്കും. അസ്‌ലേ പറഞ്ഞു. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇന്ത്യ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനത്തിന് മാത്രമല്ല മറിച്ച് ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട കാര്യങ്ങളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ടെന്നും അസ്‌ലേ പറഞ്ഞു.