'ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യത്തിൻറെ കൊടുങ്കാറ്റ്': നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്ന് രാഹുൽ ഗാന്ധി

  1. Home
  2. National

'ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യത്തിൻറെ കൊടുങ്കാറ്റ്': നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്ന് രാഹുൽ ഗാന്ധി

RAHUL


പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രാഹുൽ ഗാന്ധി. നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്നും ഇനിയും അധികാരം കിട്ടിയാൽ ബിജെപി ഭരണഘടന ഇല്ലാതാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ഏറെ പ്രതീക്ഷാപൂർവം കണക്കാക്കുന്ന ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യത്തിൻറെ കൊടുങ്കാറ്റാണ് വീശുന്നതെന്നും ബിജെപിയുടെ ഏറ്റവും വലിയ തോൽവി യുപിയിലായിരിക്കുമെന്നും രാഹുൽ. 

രാജ്യത്തെ മാറ്റം ഉത്തർപ്രദേശിലൂടെ ആയിരിക്കും, മോദി അദാനിയെയും അംബാനിയെയും വിളിച്ച് രക്ഷിക്കണമെന്ന് പറയുകയാണ്, ഇന്ത്യ സഖ്യം തോൽപിക്കുമെന്ന ഭയമാണ് മോദിക്ക്, അടുത്ത പത്ത് - പതിനഞ്ച് ദിവസം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുകയെന്നും രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ കനൗജിൽ നടക്കുന്ന റാലിയിലാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം. സമാജ്‌വാദി നേതാവ് അഖിലേഷ് യാദവും റാലിയിൽ പങ്കെടുക്കുന്നുണ്ട്.