'മോദിയുടെ അച്ഛനും പോകും'; സദസ്സിൽ നിന്നുള്ള പരാമർശത്തിൽ ഖാർഗെയുടെ മറുപടി വിവാദത്തിൽ

  1. Home
  2. National

'മോദിയുടെ അച്ഛനും പോകും'; സദസ്സിൽ നിന്നുള്ള പരാമർശത്തിൽ ഖാർഗെയുടെ മറുപടി വിവാദത്തിൽ

kharge


പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗത്തിലെ മറുപടി പരാമർശം വിവാദത്തിൽ. ബിഹാറിലെ പട്നയിൽ ഡോ. ശ്രീകൃഷ്ണ സിങ്ങിന്റെ 139-ാമത് ജന്മവാർഷിക ആഘോഷത്തിനിടെയായിരുന്നു സംഭവം.

വോട്ട് കൊള്ള നടത്തിയ മോദിക്കെതിരെ കേസെടുത്ത് ജയിലിലടക്കണമെന്ന് ഖാർഗെ പ്രസംഗിക്കുന്നതിനിടെ, "പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെയും പോകില്ല" എന്ന് സദസ്സിൽ നിന്ന് ഒരാൾ വിളിച്ചുപറയുകയായിരുന്നു. ഇതിന് മറുപടിയായി "മോദിയുടെ അച്ഛനും പോകും" എന്ന് ഖാർഗെ തിരിച്ചടിച്ചതാണ് പുതിയ രാഷ്ട്രീയ പോരിന് വഴിതുറന്നത്.

പ്രധാനമന്ത്രി മോദിക്ക് കളവ് പറയുന്ന സ്വഭാവമുണ്ടെന്നും ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ കള്ളപ്പണം എവിടെയാണെന്നും ഖാർഗെ ചോദിച്ചു. രാജ്യത്ത് ആർ.എസ്.എസ് നിലനിൽക്കുന്നിടത്തോളം കാലം സമാധാനമുണ്ടാകില്ലെന്നും അവർ ആരംഭം മുതൽ വർഗീയത വളർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ എസ്.ഐ.ആർ (SIR) റദ്ദാക്കി ബാലറ്റ് പേപ്പർ സംവിധാനം തിരിച്ചുകൊണ്ടുവരണമെന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട ഖാർഗെ, എസ്.ഐ.ആറിനെതിരായ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യ സമരമെന്നാണ് വിശേഷിപ്പിച്ചത്.