അമ്മയെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു'; പിതാവിനെയും മുത്തശ്ശനെയും വെട്ടിക്കൊന്ന് 21 കാരൻ

  1. Home
  2. National

അമ്മയെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു'; പിതാവിനെയും മുത്തശ്ശനെയും വെട്ടിക്കൊന്ന് 21 കാരൻ

murder


അമ്മയെ വീട്ടിൽ നിന്നിറക്കി വിട്ടതിന് പിതാവിനെയും മുത്തച്ഛനെയും വെട്ടിക്കൊന്ന് 21കാരൻ. ഗ്രേറ്റർ നോയിഡയിലെ ദങ്കൗറിൽ സെപ്തംബർ ഏഴിന് രാത്രിയായിരുന്നു സംഭവം. പ്രതിയായ ജാസ്മിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബല്ലു ഖേര ഗ്രാമത്തിലെ നിർമ്മാണത്തിലിരിക്കുന്ന ഫിലിം സ്റ്റുഡിയോയിൽ വെച്ചാണ് പ്രതി പിതാവ് വിക്രമജിത് റാവുവിനെയും, മുത്തച്ഛൻ രാംകുമാറിനെയും കൊലപ്പെടുത്തിയത്. 
ഇരുവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. പിതാവ് പ്രതിയുടെ അമ്മയെ നിരന്തരം പീഡിപ്പിച്ചിരുന്നു. അമ്മയെയും മക്കളെയും വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഇതിന്റെ പ്രതികാരത്തിലാണ് സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് മകൻ പിതാവിനെ കൊലപ്പെടുത്തിയത്.
നിലവിളി കേട്ട് മുത്തച്ഛൻ ഉണർന്നപ്പോൾ തന്നെ തിരിച്ചറിയുമോ എന്ന ഭയത്തിൽ അദ്ദേഹത്തിനെയും കൊലപ്പെടുത്തിയത്. കൊലപതാകത്തിന് ശേഷം ആയുധങ്ങൾ ഉപേക്ഷിച്ച് വീട്ടിലെത്തുകയും രക്തം പുരണ്ട വസ്ത്രങ്ങൾ കഴുകുകയും ചെയ്തെന്ന് പ്രതി പറഞ്ഞു. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഗ്രേറ്റർ നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) അശോക് കുമാർ പറഞ്ഞു.