നീലകടലായി മുംബൈ;ലോകചാമ്പ്യൻമാരുടെ മെ​ഗാ റോഡ്ഷോ

  1. Home
  2. National

നീലകടലായി മുംബൈ;ലോകചാമ്പ്യൻമാരുടെ മെ​ഗാ റോഡ്ഷോ

INDIA


ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെ മെ​ഗാ റോഡ്ഷോയ്ക്ക് മുംബൈ മറൈൻ ഡ്രൈവിൽ തുടക്കമായി. പ്രിയതാരങ്ങൾക്കൊപ്പം വിജയ ആഘോഷത്തിന് കോടിക്കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്. മുംബൈയിൽ പെയ്യുന്ന മഴ ആരാധക ആവേശത്തിന് തടസമായില്ല. അക്ഷരാർത്ഥത്തിൽ മറൈൻ ഡ്രൈവ് നീലക്കടലായിരിക്കുകയാണ്.

വാങ്കഡെ സ്റ്റേഡ‍ിയം വരെയാണ് ഇന്ത്യൻ ടീമിന്റെ റോഡ്ഷോ നടക്കുക. 2007 ട്വന്റി 20 ലോകകപ്പ് നേടിയ എം എസ് ധോണിയുടെ യാത്രയ്ക്ക് സമാനമായാണ് ഇത്തവണയും റോഡ്ഷോ സംഘടിപ്പിക്കുന്നത്. 2007ൽ എം എസ് ധോണിയും സംഘവും സഞ്ചരിച്ച ബസിന് വിജയരഥ് എന്നായിരുന്നു പേര് നൽകിയത്. ഇത്തവണ താരങ്ങൾ യാത്ര ചെയ്യുന്ന ബസിന് ചാമ്പ്യൻസ് 2024 എന്നാണ് പേര് നൽകിയിരിക്കുന്നത്.