'കടുത്ത സമ്മർദ്ദവും അധിക്ഷേപങ്ങളും'; മാധ്യമപ്രവർത്തകരുടെ ദുരവസ്ഥയെക്കുറിച്ച് തുറന്ന കത്തുമായി മുംബയ് പ്രസ്‌ക്ലബ്

  1. Home
  2. National

'കടുത്ത സമ്മർദ്ദവും അധിക്ഷേപങ്ങളും'; മാധ്യമപ്രവർത്തകരുടെ ദുരവസ്ഥയെക്കുറിച്ച് തുറന്ന കത്തുമായി മുംബയ് പ്രസ്‌ക്ലബ്

media


ന്യൂസ് റൂമുകൾ മാധ്യമ പ്രവർത്തകർക്ക് സുരക്ഷിതവും സൗഹാർദ്ദപരവുമായിരിക്കേണ്ട ആവശ്യകതയെക്കുറിച്ച് കത്തെഴുതി മുംബയ് പ്രസ്‌ക്ലബ്. തൊഴിലിടങ്ങളിൽ മാധ്യമപ്രവർത്തകർ അനുഭവിക്കുന്ന കടുത്ത സമ്മർദ്ദങ്ങളെക്കുറിച്ചും പ്രസ്‌ക്ലബ് ചൂണ്ടിക്കാട്ടി. ഇതിനകം തന്നെ കത്തിനെക്കുറിച്ച് വലിയ ചർച്ചകളാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസം മുംബയിലെ ഒരു പത്രസ്ഥാപനത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ മരണത്തെ തുടർന്ന് രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുടെ മേധാവികൾക്കായി തയ്യാറാക്കിയ കത്തിലാണ് പ്രസ്‌ക്ലബ് ആശങ്ക പ്രകടിപ്പിച്ചത്. സ്ഥാപനങ്ങളിലെ ബ്രേക്കിംഗ് ന്യൂസുകളും പ്രധാനപ്പെട്ട വാർത്തകളും തയ്യാറാക്കുന്നതിനും അടിയന്തരമായി ഫോട്ടോകൾ എത്തിക്കാൻ ഫോട്ടോഗ്രാഫർമാർക്ക് മേൽചുമത്തുന്ന സമ്മർദ്ദങ്ങളും മാധ്യമപ്രവർത്തകരെ മാനസികമായി തകർക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

വാർത്തകർ വായനക്കാരിലേക്കും പ്രേക്ഷകരിലേക്കും വളരെ വേഗത്തിൽ കൃത്യതയോടെ എത്തിക്കേണ്ടത് മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്തമാണ്. എന്നാൽ അതിനായി ഇവരെ പൊതുമധ്യത്തിൽ വച്ച് അധിക്ഷേപിക്കുകയും അനാവശ്യ സമ്മർദ്ദവും കുത്തിനിറയ്ക്കുന്നതെന്നാണ് കത്തിൽ പറയുന്നത്. 
ഇത്തരത്തിലുളള അവസ്ഥ മാനസികാവസ്ഥയെ മാത്രമല്ല ബാധിക്കുന്നത് മറിച്ച് വാർത്തയുടെ സത്യസന്ധതയെ കൂടിയാണെന്നും പ്രസ്‌ക്ലബിന്റെ കത്തിൽ വ്യക്തമാക്കുന്നു.