അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചു; 14 കാരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

  1. Home
  2. National

അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചു; 14 കാരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

image


മുംബൈയിൽ അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചതിനെ തുടർന്ന് 14 കാരൻ ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാത്രി ഏഴിമണിയോടെയാണ് സംഭവം . സെക്യൂരിറ്റി ജീവനക്കാരനാണ് കുട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയ വിവരം അമ്മയെ അറിയിച്ചത്.

അമ്മ മകനെ തുടർച്ചയായി ട്യൂഷന് പോകാൻ നിർബന്ധത്തിനെ തുടർന്ന് കുട്ടി വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങുകയായിരുന്നു. മകൻ ട്യൂഷൻ ക്ലാസിലേക്കാണ് പോയതെന്നാണ് അമ്മ കരുതിയിരുന്നത്. എന്നാൽ കുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് എടുത്തു ചാടുകയായിരുന്നു. ചോരയിൽ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് അമ്മയെ വിവരം അറിയിക്കുന്നത്.