ഫിജി സർക്കാരിൻ്റെ ഉന്നത സിവിലിയൻ പുരസ്കാരം നേടി നരേന്ദ്ര മോദി

  1. Home
  2. National

ഫിജി സർക്കാരിൻ്റെ ഉന്നത സിവിലിയൻ പുരസ്കാരം നേടി നരേന്ദ്ര മോദി

Modi


ഫിജി സർക്കാരിൻ്റെ ഉന്നത സിവിലിയൻ പുരസ്കാരമായ ‘കംപാനിയൻ ഓഫ് ദ ഓർഡർ ഓഫ് ഫിജി’ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫിജിയൻ പ്രധാനമന്ത്രി സിറ്റിവേനി റബുക സമ്മാനിച്ചു. ഫിജി പൗരന്മാർ അല്ലാത്തവർക്ക് വളരെ അപൂർവമായി ലഭിക്കുന്ന പുരസ്‌കാരമാണിത്. ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്‌സ് കോ ഓപ്പറേഷൻ (എഫ്‌ഐപിഐസി) ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു നരേന്ദ്രമോദി. 

ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പാപ്പുവ ന്യൂ ഗിനിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്.  പാദങ്ങളിൽ തൊട്ട് വന്ദിച്ചാണ് പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ നരേന്ദ്രമോദിയെ സ്വീകരിച്ചത്.

മോദിയുടെ വരവ് പ്രമാണിച്ച് അവിടെ ഇന്ത്യയുടെ ദേശീയ ഗാനം കേൾപ്പിക്കുകയും ഇരുപ്രധാനമന്ത്രിമാരും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയുടെ വരവിൽ ഗാർഡ് ഓഫ് ഓണറും നൽകി. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മേഖലയിൽ ചൈന സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നതിനെ ശക്തമായി പ്രതിരോധിക്കുന്നതിനിടെ ഇതാദ്യമായാണ് പ്രധാനമന്ത്രി പാപ്പുവ ന്യൂ ഗിനിയ സന്ദർശിക്കുന്നത്. ജപ്പാനിൽ നടന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് മോദി ഇവിടേക്ക് എത്തിയത്.

അടുത്തിടെ പാപുവ ന്യൂ ഗിനിയയും നരേന്ദ്ര മോദിക്ക് ഉന്നത സിവിലിയൻ പുരസ്കാരം നൽകി ആദരിച്ചിരുന്നു. ‘കംപാനിയൻ ഓഫ് ദ ഓർഡർ ഓഫ് ലോഗൊഹു’ എന്ന പുരസ്കാരമാണ് പാപുവ ന്യൂ ഗിനിയ നൽകിയത്.