പ്രധാന ദേശീയ പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ച് എൻ.ടി.എ

  1. Home
  2. National

പ്രധാന ദേശീയ പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ച് എൻ.ടി.എ

NTA


2026 ഡിസംബർ മുതൽ 2027 മാർച്ച് വരെയുള്ള പ്രധാന ദേശീയതല പ്രവേശന, യോഗ്യതാ പരീക്ഷകളുടെ തീയതികൾ നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ nta.ac.in വഴി വിശദമായ പരീക്ഷാ കലണ്ടർ പരിശോധിക്കാം.

2026 ഡിസംബറിൽ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് (ഡിസംബർ 6), സ്വയം (ഡിസംബർ 8-12), രാഷ്ട്രീയ മിലിട്ടറി സ്കൂൾസ് (ഡിസംബർ 13), യു.ജി.സി നെറ്റ് ഡിസംബർ സൈക്കിൾ (ഡിസംബർ 14-19), ജോയിന്റ് സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് (ഡിസംബർ 20-21) എന്നീ പരീക്ഷകൾ നടക്കും. 2027 ജനുവരിയിൽ ആർമി കേഡറ്റ്സ് കോളേജ് (ജനുവരി 4), ശ്രേഷ്ഠ, എൻ.ഐ.എഫ്.ടി എൻട്രൻസ് (ജനുവരി 10), ജെ.ഇ.ഇ മെയിൻ സെഷൻ 1 (ജനുവരി 22–24, 28–30), ഓൾ ഇന്ത്യ സൈനിക് സ്കൂൾസ് എൻട്രൻസ് (ജനുവരി 31) എന്നിവയും ക്രമീകരിച്ചിരിക്കുന്നു.

തുടർന്ന് ഫെബ്രുവരിയിൽ സി.എം.എ.ടി (ഫെബ്രുവരി 7), എൻ.ഐ.ടി.ടി.ടി പാർട്ട് 1 (ഫെബ്രുവരി 26-27) എന്നിവയും മാർച്ച് മാസത്തിൽ സി.യു.ഇ.ടി പി.ജി (മാർച്ച് 1–05, 08, 12–20, 24–25), എൻ.ഐ.ടി.ടി.ടി പാർട്ട് 2 (മാർച്ച് 5, 07) എന്നിവയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഭരണപരമായോ സാങ്കേതികപരമായോ ആയ കാരണങ്ങളാൽ തീയതികളിൽ മാറ്റമുണ്ടായേക്കാമെന്ന് എൻ.ടി.എ അറിയിച്ചു. അപേക്ഷാ നടപടികളും വിശദമായ വിജ്ഞാപനങ്ങളും പിന്നീട് പ്രസിദ്ധീകരിക്കും.