നയൻതാരയും വിഗ്നേഷും നിയമം ലംഘിച്ചിട്ടില്ല; ഡോക്യുമെന്ററിയിൽ ഉപയോഗിച്ചത് സ്വകാര്യ ശേഖരത്തിലുള്ള ദൃശ്യങ്ങൾ: നയൻതാരയുടെ അഭിഭാഷകൻ രാഹുൽ ധവാൻ

  1. Home
  2. National

നയൻതാരയും വിഗ്നേഷും നിയമം ലംഘിച്ചിട്ടില്ല; ഡോക്യുമെന്ററിയിൽ ഉപയോഗിച്ചത് സ്വകാര്യ ശേഖരത്തിലുള്ള ദൃശ്യങ്ങൾ: നയൻതാരയുടെ അഭിഭാഷകൻ രാഹുൽ ധവാൻ

nayanthara


നടനും നിർമാതാവുമായ ധനുഷും നടി നയൻതാരയും തമ്മിലുള്ള തർക്കം മുറുകിയിരിക്കുകയാണ്. 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ' എന്ന ഡോക്യുമെന്ററിയിൽ താൻ നിർമിച്ച 'നാനും റൗഡി താനിലെ' ദൃശ്യങ്ങൾ ഉപയോഗിച്ചെന്നാണ് ധനുഷിന്റെ ആരോപണം.

തിരശ്ശീലയ്ക്ക് പിന്നിലുള്ള ദൃശ്യങ്ങൾ ഉപയോഗിച്ചതിന് ധനുഷ് നയൻതാരയ്ക്കും ഭർത്താവ് വിഘ്‌നേഷ് ശിവനും അവരുടെ കമ്പനിയായ റൗഡി പിക്‌ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനും എതിരെ കേസ് ഫയൽ ചെയ്തു ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നയൻതാരയുടെ അഭിഭാഷകൻ രാഹുൽ ധവാൻ ഇപ്പോൾ.

നയൻതാരയും ധനുഷും പകർപ്പവകാശ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് രാഹുൽ ധവാൻ പറഞ്ഞു. ഡോക്യുമെന്ററിയിൽ ഉപയോഗിച്ചിരിക്കുന്ന ദൃശ്യങ്ങൾ നടിയുടെ ശേഖരത്തിൽ ഉള്ളതാണെന്നും ധനുഷിന്റെ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ഞങ്ങളുടെ കക്ഷി നിയമ ലംഘനം നടത്തിയിട്ടില്ല. കാരണം ഡോക്യു സീരീസിൽ ഉപയോഗിച്ചത് സിനിമയിൽ നിന്നുള്ള ഭാഗമല്ല. ഇത് വ്യക്തിഗത ശേഖരത്തിലുള്ളതാണ്. അതിനാൽ ഇത് നിയമ ലംഘനമല്ല. ധനുഷിന്റെ വക്കീൽ നോട്ടീസിനോട് ഞങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയിൽ കേസിന്റെ അടുത്ത വാദം ഡിസംബർ രണ്ടിന് നടക്കുമെന്നാണ് പ്രതീക്ഷ.'- അദ്ദേഹം പറഞ്ഞു.

ബിയോണ്ട് ദി ഫെയറിടെയിൽ' എന്ന ഡോക്യുമെന്ററിക്കായി 'നാനും റൗഡി താൻ' എന്ന ചിത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെക്കുറിച്ച് ധനുഷിനെതിരെ തുറന്ന കത്തുമായി നയൻതാര രംഗത്തെത്തിയിരുന്നു. ഇതോടെ കോളിവുഡിൽ ഇത് വലിയ ചർച്ചയായി. പിന്നീട് ചിത്രത്തിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ ഡോക്യുമെന്ററി റിലീസ് ചെയ്തു. ഇതിന് പിന്നാലെയാണ് ധനുഷ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്.