നീറ്റ് പരീക്ഷക്കാലത്തെ ടെലഗ്രാം നിരോധനം: കേന്ദ്ര നടപടിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

  1. Home
  2. National

നീറ്റ് പരീക്ഷക്കാലത്തെ ടെലഗ്രാം നിരോധനം: കേന്ദ്ര നടപടിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

telegram


ഇന്ത്യയിൽ നീറ്റ് പരീക്ഷകൾ പൂർത്തിയാകുന്നതുവരെ ടെലഗ്രാമിന് വിലക്കയപ്പെടുത്തിയ കേന്ദ്ര നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ടെലിഗ്രാം അധികൃതർ. ഡൽഹി ഹൈക്കോടതിയാണ് സമീപിച്ചത്. ജസ്റ്റിസ് തേജസ് കുറിയ അധ്യക്ഷനായ ബെഞ്ച് ജൂൺ 17ന് ഹർജി പരിഗണിക്കും. ഇന്ത്യയിൽ ഏകദേശം 150 ദശലക്ഷം ഉപയോക്താക്കളുള്ള പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ടെലഗ്രാം.

ടെലഗ്രാം വഴി വ്യാജ നീറ്റ് ചോദ്യപേപ്പറുകൾ പ്രചരിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ജൂൺ 22 വരെ പ്ലാറ്റ്‌ഫോമിന് വിലക്ക് ഏർപ്പെടുത്തിയത്. കൂടാതെ, ജൂൺ 30 വരെ മെസേജ് എഡിറ്റിങ് സംവിധാനം നിർത്തിവയ്ക്കാനും കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു.ജൂൺ 21ന് ആരംഭിക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ, നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (NTA) നിർദേശപ്രകാരമാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നടപടി സ്വീകരിച്ചത്.