നീറ്റ് ക്രമക്കേട്: വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധം; സെപ്റ്റംബർ 5ലെ മാർച്ചിന് ഐസയുടെ പിന്തുണ

  1. Home
  2. National

നീറ്റ് ക്രമക്കേട്: വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധം; സെപ്റ്റംബർ 5ലെ മാർച്ചിന് ഐസയുടെ പിന്തുണ

image


നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സെപ്റ്റംബർ അഞ്ചിന് കോക്റോച്ച് ജനതാ പാർട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചിന് ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചു.

വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിച്ചിട്ടില്ലെന്നും ഐസ ദേശീയ അധ്യക്ഷ നേഹ ബോറ പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോടായിരുന്നു പ്രതികരണം.

വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിൽ അന്വേഷണം നടത്തണമെന്നും സംഭവത്തിൽ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും നേഹ ബോറ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സർക്കാർ കേസുകൾ പിൻവലിക്കുമെന്ന് നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ കേസുകൾ ഇപ്പോഴും നിലനിൽക്കുന്നത് ഗൗരവകരമായ വിഷയമാണെന്നും നേഹ ബോറ ചൂണ്ടിക്കാട്ടി.