നീറ്റ് പിജി 2025 മാറ്റിവച്ചു
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് പിജി) 2025 മാറ്റിവച്ചു. സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിനായി പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്തണമെന്ന് നിർദ്ദേശിച്ച സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പരീക്ഷ മാറ്റിവെച്ചത്.
ഇനി മുതൽ നീറ്റ് പിജി 2025 രണ്ട് ഷിഫ്റ്റുകളിൽ നടത്തില്ലെന്ന് NBEMS സ്ഥിരീകരിച്ചു.
എല്ലാ ഉദ്യോഗാർത്ഥികളെയും ഒറ്റ ഷിഫ്റ്റിൽ ഉൾക്കൊള്ളുന്നതിനായി NBEMS അധിക പരീക്ഷാ കേന്ദ്രങ്ങളും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി പ്രവർത്തിക്കുകയാണ്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് ഔദ്യോഗിക വെബ്‌സൈറ്റുകളായ natboard.edu.in-ലും nbe.edu.inലും അറിയിക്കും.
നീറ്റ് പിജി 2025-ന്റെ അഡ്വാൻസ്ഡ് സിറ്റി ഇന്റ്‌റിമേഷൻ സ്ലിപ്പ് ജൂൺ 2-ന് പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു.ഇന്ത്യയിലെ പോസ്റ്റ് ഗ്രാജ്യേറ്റ് മെഡിക്കൽ കോഴ്സുകളിലേക്കുള്ള (MD/MS/PG ഡിപ്ലോമ) പ്രവേശനത്തിനായി NBEMS നടത്തുന്ന ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയാണ് NEET PG.
