നീറ്റ് ചോദ്യപേപ്പർ ചോർച്ച: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

  1. Home
  2. National

നീറ്റ് ചോദ്യപേപ്പർ ചോർച്ച: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

image


നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം.

പരീക്ഷാ പേപ്പർ ചോർച്ച തടയാൻ അതിവേഗ കോടതികളും കുറ്റക്കാർക്ക് കർശന ശിക്ഷയും ഉറപ്പാക്കുമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു. ഇതേ തുടർന്നാണ് സഭാ നടപടികൾ നിർത്തിവെച്ചത്.

അതേസമയം, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി പ്രത്യേക ജഡ്ജിയെ നിയോഗിച്ചു.

വിഷയത്തിൽ പാർലമെന്റിൽ സമഗ്രമായ ചർച്ച വേണമെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. വിഷയത്തിൽ ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും പ്രധാനമന്ത്രി തന്നെ രാജ്യത്തിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ചർച്ചയ്ക്ക് സർക്കാർ തയ്യാറാകാതിരിക്കുന്നത് രാജ്യത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കിരൺ റിജിജു പറഞ്ഞു.