നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ച ; സിബിഐ കുറ്റപത്രം ഓഗസ്റ്റ് 3ന് സമർപ്പിക്കും

  1. Home
  2. National

നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ച ; സിബിഐ കുറ്റപത്രം ഓഗസ്റ്റ് 3ന് സമർപ്പിക്കും

neet


നീറ്റ് യുജി 2026 ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ സിബിഐ കുറ്റപത്രം അടുത്ത മാസം മൂന്നിന് സമർപ്പിക്കും. അനുബന്ധ രേഖകൾ സമർപ്പിക്കുന്നതിനായി സിബിഐക്ക് പ്രത്യേക അതിവേഗ കോടതി മൂന്ന് ദിവസം കൂടി സമയം അനുവദിച്ചു.കുറ്റപത്രത്തിനൊപ്പം ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി സമയം നീട്ടി നൽകിയത്. രേഖകളുടെ എണ്ണം കൂടുതലാണെന്നും സ്‌കാൻ ചെയ്ത് സമർപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചു.

20,000 പേജുകൾ ഉൾപ്പെടുന്ന കുറ്റപത്രത്തിൽ 360 സാക്ഷിമൊഴികളും 422 രേഖകളും 43 തൊണ്ടിമുതലുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിട്ടുപോയ സാക്ഷിമൊഴികളും അനുബന്ധ രേഖകളും സമർപ്പിക്കുന്നതിനാണ് മൂന്ന് ദിവസത്തെ അധിക സമയം അനുവദിച്ചത്.കോച്ചിങ് സെന്റർ ഉടമകൾ ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തടയുന്നതിനായി അതിവേഗത്തിലാണ് കുറ്റപത്രം തയ്യാറാക്കുന്നതെന്ന് സിബിഐ അറിയിച്ചു.

പ്രതികളായ യഷ് യാദവ്, മംഗിലാൽ ബിവാൾ, ദിനേശ് ബിവാൾ, വികാസ് ബിവാൾ, ശുഭം ഖൈർനാർ തുടങ്ങിയ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.കേസിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച അന്വേഷണം സിബിഐ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അടുത്തിടെ 47 എൻടിഎ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയ് 12നാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.