വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് നേപ്പാള്‍

  1. Home
  2. National

വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് നേപ്പാള്‍

s


നേപ്പാളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് രാജ്യം. അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നേപ്പാളിന്റെ ടൂറിസം ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ സന്ദര്‍ശനം കുറയ്ക്കാന്‍ നേപ്പാള്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ടൂറിസം വകുപ്പ്.നേപ്പാള്‍ ടൂറിസം ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നതിങ്ങനെ: 'ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കുള്ള യാത്രാ നിയമങ്ങളെക്കുറിച്ച് വിവിധ മാധ്യമങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും പ്രചരിപ്പിക്കുന്ന തെറ്റായതും വസ്തുതാവിരുദ്ധവുമായ വിവരങ്ങളില്‍ ബോര്‍ഡ് അതീവ ആശങ്ക രേഖപ്പെടുത്തുന്നു. അതിര്‍ത്തി കടക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയെന്നും, താമസം 30 ദിവസമായി പരിമിതപ്പെടുത്തിയെന്നും, കാലാവധി കഴിഞ്ഞാല്‍ വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടെന്നും പറയുന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണ്.