ക്രീം ഷര്‍ട്ടും കാക്കി പാന്‍റ്സും, ഷർട്ടിൽ താമരയുടെ ചിഹ്നവും; പാര്‍ലമെന്‍റ് ജീവനക്കാര്‍ക്ക് ഇനി പുതിയ യൂണിഫോം

  1. Home
  2. National

ക്രീം ഷര്‍ട്ടും കാക്കി പാന്‍റ്സും, ഷർട്ടിൽ താമരയുടെ ചിഹ്നവും; പാര്‍ലമെന്‍റ് ജീവനക്കാര്‍ക്ക് ഇനി പുതിയ യൂണിഫോം

Parliament


പാർലമെന്‍റ് ജീവനക്കാർക്ക് പുതിയ യൂണിഫോം തീരുമാനിച്ചു. ക്രീം നിറത്തിലുള്ള ജാക്കറ്റും ഷർട്ടും കാക്കി പാന്‍റ്സുമാണ് പുതിയ യൂണിഫോം. പിങ്ക് നിറത്തിലുള്ള താമര ചിഹ്നവും ഷർട്ടിലുണ്ടാകും. നീല സഫാരി സ്യൂട്ടാണ് പാർലമെന്‍റ് സുരക്ഷാ ജീവനക്കാരുടെ യൂണിഫോം. ഇരുസഭകളിലെയും മാർഷലുകൾക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും പുതിയ യൂണിഫോമിൽ ഉൾപ്പെടും. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിനു മുന്നോടിയായാണ് യൂണിഫോമിലെ മാറ്റം.

ഇതുകൂടാതെ ടേബിൾ ഓഫീസ്, നോട്ടീസ് ഓഫീസ്, പാർലമെന്‍ററി റിപ്പോർട്ടിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ താമരയുടെ ചിഹ്നത്തോടുകൂടിയുള്ള ഷര്‍ട്ടായിരിക്കണം ധരിക്കേണ്ടത്. എല്ലാ വനിതാ ഓഫീസർമാർക്കും പുതിയ ഡിസൈനിലുള്ള സാരികളും ലഭ്യമാക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് പുതിയ യൂണിഫോം രൂപകല്പന ചെയ്തത്. ഇന്ത്യയുടെ ദേശീയ പുഷ്പമാണ് താമരയെങ്കിലും, ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം കൂടിയായതിനാല്‍ ഇത് രാഷ്ട്രീയ വിവാദമാകാൻ സാധ്യതയുണ്ട്.

ചെയറിന് അരികിൽ നിൽക്കുകയും പ്രിസൈഡിംഗ് ഓഫീസർമാരെ സഹായിക്കുകയും ചെയ്യുന്ന മാർഷലുകൾ ഇനി സഫാരി സ്യൂട്ടുകൾക്ക് പകരം ക്രീം നിറമുള്ള കുർത്ത പൈജാമയാണ് ധരിക്കുക. തലപ്പാവിന് പകരം മണിപ്പൂരി ശിരോവസ്ത്രവും ധരിക്കും.