യുപിയിൽ സ്ലീപ്പർ ബസിന് തീപിടിച്ച് ഒൻപത് മരണം; അപകടത്തിന് കാരണം എസി പൊട്ടിത്തെറിച്ചതെന്ന് സംശയം

  1. Home
  2. National

യുപിയിൽ സ്ലീപ്പർ ബസിന് തീപിടിച്ച് ഒൻപത് മരണം; അപകടത്തിന് കാരണം എസി പൊട്ടിത്തെറിച്ചതെന്ന് സംശയം

up bus fire


ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസ് കത്തിനശിച്ച് ഒരു സ്ത്രീയടക്കം ഒൻപതുപേർ വെന്തുമരിച്ചു. യമുന എക്‌സ്പ്രസ്‌വേയിൽ ബുധനാഴ്ച രാത്രിയാണ് ദാരുണമായ സംഭവം ഉണ്ടായത്. 35 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസിലേക്ക് അപ്രതീക്ഷിതമായി തീ പടരുകയായിരുന്നു. ബസിലെ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക അനുമാനം. പൊട്ടിത്തെറിയെ തുടർന്ന് എൻജിനിലെ ലൂബ്രിക്കേഷൻ ഓയിലിലേക്ക് തീ പടരുകയും നിമിഷങ്ങൾക്കകം വാഹനം പൂർണ്ണമായി വിഴുങ്ങുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.

നോയ്ഡയിൽ നിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന ബസിലാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോൾ ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. തീ പടർന്നതോടെ ചിലർ ജനലിലൂടെ പുറത്തേക്ക് ചാടിയാണ് ജീവൻ രക്ഷിച്ചത്. വിവരമറിഞ്ഞയുടൻ ജെവാർ സ്റ്റേഷനിലെ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും ധനസഹായം നൽകുമെന്ന് സർക്കാർ അറിയിച്ചു.