മൃഗങ്ങൾക്കൊപ്പം ഇനി സെൽഫി വേണ്ട; ശിക്ഷാ നടപടിയുമായി ഒഡീഷ സർക്കാർ

  1. Home
  2. National

മൃഗങ്ങൾക്കൊപ്പം ഇനി സെൽഫി വേണ്ട; ശിക്ഷാ നടപടിയുമായി ഒഡീഷ സർക്കാർ

animal


വന്യ മൃഗങ്ങൾക്കൊപ്പം അനുവാദമില്ലാതെ സെൽഫിയെടുക്കുന്നവർക്കുള്ള ശിക്ഷ പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ. ഏഴ് വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനുവാദമില്ലാതെ വന്യമൃഗങ്ങൾക്കൊപ്പമുള്ള സെൽഫി എടുക്കുന്നത്. ഒഡീഷയിലെ പ്രിൻസിപ്പൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സുഷാന്ദ് നന്ദയാണ് ഉത്തരവ് പുറത്തിറക്കിയത്. 

സെൽഫിയെടുക്കുന്നത് മൃഗങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടി വന്യജീവി സംരക്ഷണ നിയമത്തിന് എതിരാണെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് അയച്ച ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് വ്യാപകമായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉത്തരവിറക്കിയിരിക്കുന്നത്. സെൽഫി മാത്രമല്ല വന്യജീവികളുടെ ചിത്രം പകർത്തുന്നതിനും കൃത്യമായ അനുമതി ഉൾപ്പെടെ വാങ്ങിയിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഫോട്ടോയെടുക്കുന്നതിനും മറ്റുമായി വന്യമൃഗങ്ങളെ ഉപദ്രവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പുതിയതായി പുറത്തിറക്കിയ ഉത്തരവ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും സുഷാന്ദ് നന്ദ വ്യക്തമാക്കി. 

അതോടൊപ്പം തന്നെ വന്യമൃഗങ്ങളെ വീട്ടിൽ വളർത്തുന്നതിനെതിരെയും ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. മൃഗങ്ങളുടേയും മനുഷ്യന്റേയും സുരക്ഷ മുൻനിർത്തിയാണ് നിയമം നടപ്പിലാക്കുന്നതെന്നും ഒഡീഷ സർക്കാരിനായി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.