ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാമാതാവാണെന്ന് പറഞ്ഞു, എന്നാൽ ഉദ്യോഗസ്ഥർ വിശ്വസിച്ചില്ല; അനുഭവം പറഞ്ഞ് സുധ മൂർത്തി

  1. Home
  2. National

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാമാതാവാണെന്ന് പറഞ്ഞു, എന്നാൽ ഉദ്യോഗസ്ഥർ വിശ്വസിച്ചില്ല; അനുഭവം പറഞ്ഞ് സുധ മൂർത്തി

sudha


ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാമാതാവാണ് താൻ എന്ന് പലരും വിശ്വസിക്കാറില്ലെന്ന് എഴുത്തുകാരി സുധാ മൂർത്തി. ലണ്ടനിലെ വിമാനത്താവളത്തിൽ നേരിട്ട ഒരനുഭവം വിവരിച്ചകൊണ്ടാണ് അവർ ടെലിവിഷൻ ഷോയിൽ ഇക്കാര്യം പറഞ്ഞത്.

ഒരിക്കൽ ലണ്ടനിലെത്തിയപ്പോൾ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ മേൽവിലാസം ചോദിച്ചു. ഞാൻ 10 ഡൗണിങ് സ്ട്രീറ്റെന്ന സുനകിന്റെയും അക്ഷതയുടേയും മേൽവിലാസം ഫോമിൽ എഴുതി നൽകി. ഇമിഗ്രേഷൻ ഓഫീസർ അത് വിശ്വസിക്കാൻ തയ്യാറായില്ല. ഞാൻ തമാശ പറയുകയാണെന്നാണ് അദ്ദേഹം കരുതിയത്. 72 വയസ്സുള്ള ഒരു സാധാരണ സ്ത്രീ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാമാതാവാണെന്ന് ആരും വിശ്വസിക്കാൻ തയ്യാറല്ലെന്നും സുധാ മൂർത്തി പറഞ്ഞു. ബ്രീട്ടീഷ് പ്രധാനമന്ത്രിയായ റിഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തി എഴുത്തുകാരിയും പദ്മ ഭൂഷൺ ജേതാവുമായ സുധാ മൂർത്തിയുടെ മൂത്ത മകളാണ്.