ജനാധിപത്യത്തിൽ ആരും ഭയപ്പെടരുത്, സമരം വിജയം കണ്ടിരിക്കുന്നു: അഭിജീത് ദീപ്‌കെ

  1. Home
  2. National

ജനാധിപത്യത്തിൽ ആരും ഭയപ്പെടരുത്, സമരം വിജയം കണ്ടിരിക്കുന്നു: അഭിജീത് ദീപ്‌കെ

abhijit deepke


പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ. നമ്മൾ ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചുവെന്നും ജനാധിപത്യത്തിൽ ആരും ഭയപ്പെടേണ്ടതില്ലെന്നും ജന്തർ മന്തറിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

"നിങ്ങൾ ഭയപ്പെടുന്നില്ലെങ്കിൽ, സർക്കാരിന് മുന്നിൽ തല കുനിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ആരുടെ രാജി വേണമെങ്കിലും വാങ്ങിയെടുക്കാം," അഭിജീത് ദീപ്‌കെ വ്യക്തമാക്കി. നീറ്റ് പരീക്ഷാ വിവാദങ്ങളെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ പേരുകൾ പരാമർശിച്ച അദ്ദേഹം, മരണപ്പെട്ട കുട്ടികൾക്ക് നീതി ലഭിച്ചുവെന്നും കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്ലാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രതിഷേധക്കാർ. രാജ്യവ്യാപകമായി സമരം പടരുകയും സി.ജെ.പി നേതാക്കളുമായി മൂന്നാം ഘട്ട ചർച്ചയ്ക്ക് കേന്ദ്രം ഒരുങ്ങുകയും ചെയ്യുന്നതിനിടെയാണ് മന്ത്രി രാജിവെച്ചത്. കഴിഞ്ഞ 12 വർഷത്തെ മോദി ഭരണത്തിൽ വൻ പ്രതിഷേധത്തെ തുടർന്ന് ഒരു കേന്ദ്രമന്ത്രി രാജിവെക്കുന്നത് ആദ്യ സംഭവമാണ്.