നോയിഡ എയർപോർട്ട് ഒക്ടോബർ 30 ന് യാഥാർഥ്യമാകും

  1. Home
  2. National

നോയിഡ എയർപോർട്ട് ഒക്ടോബർ 30 ന് യാഥാർഥ്യമാകും

noida


നോയിഡ രാജ്യാന്തര വിമാനത്താവളം ഒക്ടോബർ 30 ന് ഉദ്ഘാടനം ചെയ്യുമെന്നും 45 ദിവസത്തിനുള്ളിൽ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു. ഡൽഹിയിൽ നിന്ന് ഏകദേശം 75 കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജെവാർ പ്രദേശത്താണ് ഗ്രീൻഫീൽഡ് വിമാനത്താവളം. ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന് ശേഷം ദേശീയ തലസ്ഥാന മേഖലയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണിത്.

വിമാനത്താവളത്തിന്റെ ഉദ്ഘാടനം എത്രയും വേഗം നടക്കുന്നതിനായി ഞങ്ങൾ നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുകയാണ്. ഉദ്ഘാടനം ഒക്ടോബർ 30 ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 45 ദിവസത്തിനുള്ളിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് കാണാം' ഗാസിയാബാദിലെ ഹിൻഡൺ വിമാനത്താവളത്തിൽ നടന്ന ഒരു പരിപാടിയിൽ മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'ജെവാർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്നതിൽ വിമാനക്കമ്പനികൾ ആവേശത്തിലാണ്, ആ മേഖലയിൽ വലിയ സാധ്യതകളുണ്ടെന്ന് അവർ കരുതുന്നു. എയർലൈനുകളുമായി നടക്കുന്ന ചർച്ചകളിൽ നിന്ന് ജെവാർ വിമാനത്താവളത്തിൽ നിന്ന് ആദ്യ ഘട്ടത്തിൽ കുറഞ്ഞത് 10 നഗരങ്ങളെയെങ്കിലും ബന്ധിപ്പിക്കുന്ന സർവീസുകളുണ്ടാകുമെന്ന് പറയാൻ കഴിയും. യാത്രാ വിമാനങ്ങളേക്കാൾ ചരക്ക് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു തന്ത്രപ്രധാന വിമാനത്താവളം എന്ന നിലയിൽ ഇതിന് കൂടുതൽ പ്രാധാന്യമുണ്ടാകുമെന്നും' അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് സർക്കാർ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് വിമാനത്താവളം നിർമ്മിക്കുന്നത്.