ഉത്തരേന്ത്യൻ മഴക്കെടുതി: മരണം 62 ആയി; വൻ നാശനഷ്ടം, സ്കൂളുകൾക്ക് അവധി തുടരുന്നു

  1. Home
  2. National

ഉത്തരേന്ത്യൻ മഴക്കെടുതി: മരണം 62 ആയി; വൻ നാശനഷ്ടം, സ്കൂളുകൾക്ക് അവധി തുടരുന്നു

rain


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് മഴക്കെടുതി തുടരുന്നു. കനത്ത മഴയിലും പ്രകൃതിദുരന്തങ്ങളിലുമായി ഇതുവരെ 62 പേർ മരണപ്പെട്ടതായി സർക്കാർ സ്ഥിരീകരിച്ചു. മൂന്നുദിവസമായി തുടരുന്ന കനത്ത മഴയിൽ 46 ലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ആയിരത്തിലധികം വീടുകൾ ഭാഗികമായോ പൂർണ്ണമായോ തകരുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ കണക്കിലെടുത്ത് വിവിധ പ്രദേശങ്ങളിൽ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി തുടരുകയാണ്.

സാധാരണ ലഭിക്കേണ്ടതിനേക്കാൾ പത്തിരട്ടി കൂടുതൽ മഴയാണ് ഇത്തവണ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ആകെ 75 ജില്ലകളിൽ 56 ജില്ലകളിലും അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. കനത്ത പ്രളയഭീഷണിയെ തുടർന്ന് ഒഡീഷയിൽ മാത്രം 75,000-ത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.