കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രതിഷേധം രൂക്ഷമാവുന്നു; ഇന്ത്യാ സഖ്യം ഛത്തീസ്ഗഢിലേക്ക്

  1. Home
  2. National

കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രതിഷേധം രൂക്ഷമാവുന്നു; ഇന്ത്യാ സഖ്യം ഛത്തീസ്ഗഢിലേക്ക്

image


ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യാ സഖ്യം ഛത്തീസ്ഗഢിലേക്ക്. എംപിമാരായ ബെന്നി ബഹനാൻ, എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, സപ്ത ഗിരി തുടങ്ങിയവരാണ് സംഘത്തിൽ ഉള്ളത്. സംഘം രാവിലെ 8.45 ഓടെ ഛത്തീസ്ഗഢിൽ എത്തും. കൂടാതെ ഈ വിഷയത്തിൽ ഹൈബി ഈഡൻ എംപി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

കന്യാസ്ത്രീകളെ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. വിഷയം ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ കേരളത്തിൽ നിന്നുള്ള എംപിമാർ. മലയാളി കന്യാസ്ത്രികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള രണ്ട് കന്യസ്ത്രീകളും ദുർഗ് സെൻട്രൽ ജയിലിലാണ്. ഇവരെ കൂടാതെ പെൺകുട്ടികൾക്ക് ഒപ്പം വന്ന സഹോദരനെയും പോലീസ് മൂന്നാം പ്രതിയായി ചേർത്തിട്ടുണ്ട്