അവധി നിഷേധിച്ചു, ഏഴ് മാസം പ്രായമായ കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന് ഒഡീഷാ സർക്കാർ ജിവനക്കാരി

  1. Home
  2. National

അവധി നിഷേധിച്ചു, ഏഴ് മാസം പ്രായമായ കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന് ഒഡീഷാ സർക്കാർ ജിവനക്കാരി

infant


 


ഒഡീഷ വനിതാ ശിശുവികസന വകുപ്പിലെ ജീവനക്കാരിയും ഏഴ് മാസം ഗര്‍ഭിണിയുമായ 26 -കാരി  ബർഷ പ്രിയദർശിനിക്ക് കടുത്ത വയറ് വേദന അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞിട്ടും മേലുദ്യോഗസ്ഥ അവധി നിഷേധിച്ചു. ഇതിന് പിന്നാലെ യുവതിക്ക് തന്‍റെ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായി. ബർഷയുടെ തന്നെ സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു. സർക്കാര്‍ ഓഫീസില്‍ നടന്ന സംഭവത്തില്‍ ഉപമുഖ്യമന്ത്രി പ്രവതി പരീദ ആശങ്ക രേഖപ്പെടുത്തി. 

ഒക്ടോബർ 25 -നാണ് സംഭവം നടന്നത്. ഒഡീഷ കേന്ദ്രപാര ജില്ലയിലെ ഡെറാബിഷ് ബ്ലോക്കിലെ വനിതാ ശിശുവികസന വകുപ്പിലാണ് ബർഷ പ്രിയദര്‍ശിനി ജോലി ചെയ്തിരുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.  കടുത്ത വേദന അനുഭവപ്പെടുന്നുണ്ടെന്നും തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ചൈൽഡ് ഡെവലപ്മെന്‍റ് പ്രോജക്ട് ഓഫീസർ (സിഡിപിഒ) സ്നേഹലത സാഹുവിനോടും ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരോടും ബർഷ അഭ്യർത്ഥിച്ചെങ്കിലും ആരും തയ്യാറായില്ലെന്നും ആരോപണമുയര്‍ന്നു. ഒപ്പം ആശുപ്ത്രിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ സാഹു തന്നോട് മോശമായി പെരുമാറിയെന്നും ഏഴ് മാസം ഗര്‍ഭിണിയായിരുന്ന ബർഷ പറയുന്നു.