ഒഡീഷയിൽ പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് മെഡിക്കൽ, എൻജിനീയറിങ് പ്രവേശന ഫീസ് ഒഴിവാക്കി

  1. Home
  2. National

ഒഡീഷയിൽ പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് മെഡിക്കൽ, എൻജിനീയറിങ് പ്രവേശന ഫീസ് ഒഴിവാക്കി

medical


ഒഡീഷയിലെ സർക്കാർ മെഡിക്കൽ, എൻജിനീയറിങ് കോളേജുകളിൽ പ്രവേശനം നേടുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് പ്രവേശന ഫീസ് ഒഴിവാക്കാൻ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി ഉത്തരവിട്ടു.

മത്സരപരീക്ഷകളിൽ വിജയിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പ്രവേശനം നേടാൻ കഴിയാത്ത വിദ്യാർഥികളെ സഹായിക്കാനാണ് തീരുമാനം. അർഹരായ വിദ്യാർഥികൾ പ്രവേശന സമയത്തോ അതിന് ശേഷമുള്ള ആദ്യ ആറ് മാസത്തേക്കോ ഫീസ് അടയ്‌ക്കേണ്ടതില്ല.

ഒഡീഷയിലെ സർക്കാർ മെഡിക്കൽ, എൻജിനീയറിങ് കോളേജുകളിലെ വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. ഏതൊക്കെ ഫീസുകൾ പദ്ധതിയുടെ പരിധിയിൽ വരും എന്നതടക്കമുള്ള വിശദമായ മാർഗനിർദേശങ്ങൾ സർക്കാർ ഉടൻ പുറത്തിറക്കും