ഓപ്പറേഷൻ സിന്ധു ;ഇസ്രായേലിൽ നിന്നും 18 മലയാളികൾ കൂടി ഇന്ത്യയിലെത്തി
ഇറാൻ ഇസ്രായേൽ സംഘർഷ സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം തുടരുന്നു . ഓപ്പറേഷൻ സിന്ധുവിലൂടെ ഇസ്രായേലിൽ നിന്ന് 18 മലയാളികൾ കൂടി ഇന്ത്യയിലെത്തി. ഇതോടെ ഇസ്രായേലിൽ നിന്ന് ഇന്ത്യയിലെത്തിയ മലയാളികളുടെ എണ്ണം 31 ആയി. 165 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇറാനിൽ നിന്ന് ഇതുവരെ 18 മലയാളികളും തിരിച്ചെത്തിയിട്ടുണ്ട്. . ഇറാൻ വ്യോമപാത അടച്ചിട്ടും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി പരിമിതമായി പാത തുറന്നു കൊടുക്കുകയായിരുന്നു.
