ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യുവരിച്ച 6 സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് കേന്ദ്ര സർക്കാർ

  1. Home
  2. National

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യുവരിച്ച 6 സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് കേന്ദ്ര സർക്കാർ

operation sindoor


ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് കേന്ദ്ര സർക്കാർ. ദേശീയ യുദ്ധസ്മാരകത്തിൽ ഇവരുടെ പേരുകൾ രേഖപ്പെടുത്തി. കരസേനയിലെയും വ്യോമസേനയിലെയും ആറ് ഉദ്യോഗസ്ഥരാണ് 88 മണിക്കൂർ നീണ്ട സംഘർഷത്തിനിടെ വീരമൃത്യുവരിച്ചത്.

വീരമൃത്യുവരിച്ച സൈനികർ:

സുബേദാർ മേജർ പവൻ കുമാർ (ഹെഡ്ക്വാർട്ടേഴ്‌സ്, 10 ഇൻഫൻട്രി ബ്രിഗേഡ്)

റൈഫിൾമാൻ സുനിൽ കുമാർ (4 ജമ്മു & കശ്മീർ ലൈറ്റ് ഇൻഫൻട്രി)

ലാൻസ് നായിക് ദിനേഷ് കുമാർ (5 ഫീൽഡ് റെജിമെന്റ്)

ഏവിയേഷൻ ടെക്നീഷ്യൻ മൂദ് മുരളിനായിക് (851 ലൈറ്റ് റെജിമെന്റ്)

ഹവിൽദാർ സുനിൽ കുമാർ സിങ് (237 ഫീൽഡ് വർക്ക്‌ഷോപ്പ് കമ്പനി)

സാർജന്റ് സുരേന്ദ്ര കുമാർ (39 വിങ്)

2025 മെയ് 7-ന് പുലർച്ചെയായിരുന്നു ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്താനും പാക് അധീന കശ്മീരിലുമുള്ള തീവ്രവാദ ഒളിത്താവളങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമായിരുന്നു ഇത്.2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. നാല് ദിവസമായി 88 മണിക്കൂർ നീണ്ട യുദ്ധത്തിൽ ഇതുവരെ പേരുകൾ പുറത്തുവിട്ടിരുന്നില്ല.