ഓപ്പറേഷൻ സിന്ദൂർ; 54 സർക്കാർ വെബ്‌സൈറ്റുകൾ ലക്ഷ്യമിട്ട സൈബർ ആക്രമണം, വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

  1. Home
  2. National

ഓപ്പറേഷൻ സിന്ദൂർ; 54 സർക്കാർ വെബ്‌സൈറ്റുകൾ ലക്ഷ്യമിട്ട സൈബർ ആക്രമണം, വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

Nia


ഓപ്പറേഷൻ സിന്ദൂറിനിടെ 54 സർക്കാർ വെബ്‌സൈറ്റുകൾ ആക്രമിക്കാൻ ലക്ഷ്യമിട്ട സൈബർ ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി. ബിഹാർ, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിലാണ് എൻഐഎ ഒരേസമയം പരിശോധന നടത്തിയത്.റെയ്ഡിൽ മൂന്ന് ലാപ്‌ടോപ്പുകളും അഞ്ച് മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും വിവിധ രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.സൈബർ ആക്രമണത്തിന് സാങ്കേതിക സഹായം നൽകിയവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.