ഓപ്പറേഷൻ സിന്ദൂർ;വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നാളെ അമേരിക്ക സന്ദർശിക്കും

  1. Home
  2. National

ഓപ്പറേഷൻ സിന്ദൂർ;വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നാളെ അമേരിക്ക സന്ദർശിക്കും


വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നാളെ അമേരിക്കയിലെത്തും. ഓപ്പറേഷൻ സിന്ദൂർശേഷമുള്ള സാഹചര്യം യുഎസ് നേതാക്കളെ കണ്ട് വിശദീകരിക്കാനാണ്
മിസ്രി അമേരിക്കയിൽ എത്തുന്നത്.

പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തിന് ശേഷം ഇന്ത്യ-അമേരിക്ക ബന്ധത്തിൽ ഉദിച്ച ആശയക്കുഴപ്പങ്ങൾ ചർച്ച ചെയ്യുകയും സന്ദർശനത്തിന്റെ പ്രധാനം ലക്ഷ്യമാണ്. ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് പവൻ കപൂറും വിക്രം മിസ്രിക്കൊപ്പം ഉണ്ടാകും. അതെസമയം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ സന്ദർശനം റദ്ദാക്കി. സുഖമില്ലാത്തതിനാലാണ് സന്ദർശനം റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം