ഇനി ട്രാൻസ്ജെൻഡറുകളും സായുധസേനയിലേക്ക്; പ്രാരംഭനടപടികൾ ആരംഭിച്ച് കേന്ദ്രം

  1. Home
  2. National

ഇനി ട്രാൻസ്ജെൻഡറുകളും സായുധസേനയിലേക്ക്; പ്രാരംഭനടപടികൾ ആരംഭിച്ച് കേന്ദ്രം

army


ട്രാൻസ്ജെൻഡറുകളെയും രാജ്യത്ത് സേനയിലേക്ക് പരിഗണിക്കുന്നതിനുള്ള പ്രാരംഭനടപടികൾ കേന്ദ്രമാരംഭിച്ചു. 2019-ലെ നിയമപ്രകാരം തുല്യ തൊഴിൽസാഹചര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. മൂന്നു സേനകളിലെയും ഉന്നതോദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രിൻസിപ്പൽ പേഴ്‌സണൽ ഓഫീസേഴ്‌സ് കമ്മിറ്റി (പി.പി.ഒ.സി.) ഇതുസംബന്ധിച്ച് യോഗം ചേർന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസിലെ (ഡി.ജി.എ.എഫ്.എം.എസ്.) മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തൊഴിലവസരങ്ങളും ശുപാർശകളും ചർച്ചചെയ്യാൻ പ്രത്യേകസമിതിക്കും രൂപംനൽകി.

ട്രാൻസ്‌ജെൻഡറുകളെ സേനയിൽ നിയമിക്കുന്നതിനുള്ള സാധ്യത, തൊഴിലവസരങ്ങൾ തുടങ്ങിയവയിൽ ആർമി അഡ്ജുട്ടന്റ് ജനറലിന്റെ ബ്രാഞ്ച്ലൈൻ ഡയറക്ടറേറ്റുകളിൽനിന്ന് അഭിപ്രായങ്ങൾ തേടി. പരിശീലനം, തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ, അല്ലെങ്കിൽ പ്രതികൂലസ്ഥലങ്ങളിലെ നിയമനം എന്നിവയിൽ പ്രത്യേക ഇളവുകൾ പാടില്ലെന്ന നിർദേശങ്ങൾ ഡയറക്ടറേറ്റുകളിൽനിന്ന് ലഭിച്ചെന്നാണ് വിവരം. കേന്ദ്ര സായുധപോലീസ് സേനയിലെ (സി.എ.പി.എഫ്.) ട്രാൻസ്‌ജെൻഡർമാർക്ക് സംവരണാനുകൂല്യങ്ങൾ നൽകണമെന്ന് പാർലമെന്ററികാര്യസമിതി 2023-ൽ ശുപാർശ ചെയ്തിരുന്നു. ഇതുപരിഗണിക്കാമെന്നും ആഭ്യന്തരമന്ത്രാലയം അന്ന് അറിയിച്ചിരുന്നു