പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം രൂക്ഷം; ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം

  1. Home
  2. National

പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം രൂക്ഷം; ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം

image


ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ലോക്‌സഭയിൽ ശക്തമായ പ്രതിഷേധം ഉയർത്തി. രാജി രാജിയെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം സഭയിൽ ബഹളം വച്ചതോടെ ഇന്നത്തെ ലോക്‌സഭാ നടപടികൾ പിരിച്ചുവിട്ടു.

ചർച്ചയ്ക്ക് തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആവർത്തിച്ചു. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. എന്നാൽ പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു.

ധർമേന്ദ്ര പ്രധാന്റെ രാജി, വിദ്യാർഥികൾക്കെതിരായ അതിക്രമങ്ങളിൽ നിയമനടപടി, പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളോട് മാപ്പ് പറയണം എന്നിവയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുന്നോട്ട് വച്ച മൂന്ന് ആവശ്യങ്ങൾ.ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ ചർച്ചയ്ക്ക് താൽപര്യമില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

ജൂലൈ 20 ന് മൺസൂൺ സമ്മേളനം ആരംഭിച്ചതുമുതൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസവും സഭാനടപടികൾ പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. സഭ തുടർച്ചയായി തടസ്സപ്പെടുന്നത് രാജ്യത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും കിരൺ റിജിജു ആവശ്യപ്പെട്ടു.