പഹൽഗാം ഭീകരാക്രമണം: അവസാനത്തെ സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സൈന്യം

  1. Home
  2. National

പഹൽഗാം ഭീകരാക്രമണം: അവസാനത്തെ സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സൈന്യം

image


പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട അവസാന ഭീകരനെയും സുരക്ഷാസേന വധിച്ചതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ മൂസ കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ പുലർച്ചെ വരെ നീണ്ടു. ബദ്ഗാം ജില്ലയിൽ നടത്തിയ ഓപ്പറേഷനിലാണ് മൂസയെ സുരക്ഷാസേന വധിച്ചത്.

പഹൽഗാം ഭീകരാക്രമണത്തിൽ നാല് ഭീകരർ ഉൾപ്പെട്ടിരുന്നതായാണ് അന്വേഷണ സംഘങ്ങളുടെ കണ്ടെത്തൽ. ഇതിൽ രണ്ടുപേരെ നേരത്തെ ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചിരുന്നു. തുടർന്ന് ബദ്ഗാമിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ ഒരാളെ കൂടി സുരക്ഷാസേന വധിച്ചു. ഇതിന് പിന്നാലെയാണ് ആക്രമണവുമായി ബന്ധപ്പെട്ട അവസാന ഭീകരനെയും വധിച്ചതായി സുരക്ഷാസേന വ്യക്തമാക്കുന്നത്.